ഇന്ത്യ– പാക്ക് സംഘർഷം: ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു

ഇന്ത്യ– പാക്ക് സംഘർഷം: ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു

Play all audios:


ന്യൂഡൽഹി ∙ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമം നടത്തിയതിനു പിന്നാലെ ഡൽഹിയിലെ സുരക്ഷ വർധിപ്പിച്ചു. സുപ്രധാന കേന്ദ്രങ്ങളിൽ അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ കൂടുതൽ സുരക്ഷാ


ഉദ്യോഗസ്ഥരെ നിയോഗിച്ചെന്ന് പൊലീസ് അറിയിച്ചു.എല്ലാ സോണുകളിലെയും സ്പെഷൽ കമ്മിഷണർമാരും ജില്ലാ പൊലീസ് മേധാവികളും ഇന്നലെ യോഗം ചേർന്നിരുന്നു. തിരക്കേറിയ മാളുകൾ, മാർക്കറ്റുകൾ, മെട്രോ സ്റ്റേഷനുകൾ,


ഹോട്ടലുകൾ, വിമാനത്താവളം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക സുരക്ഷാ പരിശോധന നടത്തിയെന്ന് ഡപ്യൂട്ടി കമ്മിഷണർ അഭിഷേക് ധാനിയ


പറഞ്ഞു.  സിസി ടിവി ക്യാമറ ദൃശ്യങ്ങളും നിരീക്ഷിക്കുന്നുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളിലും സുപ്രധാന കേന്ദ്രങ്ങളിലും ബോംബ് സ്ക്വാഡും പരിശോധന നടത്തി. വാഹന പരിശോധന കർശനമാക്കിയെന്ന് ഡിസിപി അമിത്


ഗോയൽ പറഞ്ഞു.വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സ്മാരകങ്ങളിലും സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. റസിഡന്റ് വെൽഫെയർ അസോസിയേഷൻ പ്രതിനിധികളുമായും മാർക്കറ്റ് അസോസിയേഷൻ പ്രതിനിധികളുമായും പൊലീസ് ചർച്ച നടത്തി


സുരക്ഷാ ക്രമീകരണങ്ങൾ വിശദീകരിച്ചു. സമൂഹ മാധ്യമങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. English Summary: DELHI SECURITY IS SIGNIFICANTLY INCREASED FOLLOWING A PAKISTAN


ATTACK ATTEMPT. ADDITIONAL POLICE AND PARAMILITARY FORCES HAVE BEEN DEPLOYED TO CRUCIAL LOCATIONS THROUGHOUT THE CITY.