'ഷെയ്ൻ... അബി ഉണ്ടായിരുന്നെങ്കിൽ അഭിമാനിച്ചേനെ' എന്ന് ആരാധകർ; ഗാനം ശ്രദ്ധേയം

'ഷെയ്ൻ... അബി ഉണ്ടായിരുന്നെങ്കിൽ അഭിമാനിച്ചേനെ' എന്ന് ആരാധകർ; ഗാനം ശ്രദ്ധേയം

Play all audios:


മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിലെ ഉയിരിൽ തൊടും എന്ന ഗാനത്തിന്റെ വിഡിയോ എത്തി. സുഷിൻ ശ്യാം ആണ് സംഗീതം. സൂരജ് സന്തോഷും ആൻ ആമിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 


കൊച്ചിയുടെ ജീവിതക്കാഴ്ചയും പ്രണയവുമാണ് ഗാനത്തിന്റെ പ്രമേയം. ഹിൽപാലുസും കായലോരങ്ങളും ഗാനത്തിൽ ഇടംനേടുന്നു. ഫഹദ് ഫാസിൽ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂർണമായും


പോസിറ്റീവ് എനർജിയോടെ  എത്തുന്ന പ്രണയഗാനമാണ് ഉയിരിൽ തൊടും. [embedded content] മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഷെയ്നിന്റെ അഭിനയത്തെ പ്രശംസിക്കുന്നവരാണ് ഏറെയും.


ഫഹദിന്റെ വില്ലൻ വേഷം കാത്തിരിക്കുകയാണെന്നു പറയുന്നവരും കുറവല്ല. വ്യത്യസ്തമായ സംഗീതം വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കും വിധമെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ഫെബ്രുവരി ഏഴിനു ചിത്രം


തീയറ്ററിലെത്തും.