‘പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാം, വിഐപി ദർശനം’: അയോധ്യ പ്രതിഷ്ഠാ ചടങ്ങിന്‍റെ പേരിൽ സൈബർ തട്ടിപ്പ്

‘പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാം, വിഐപി ദർശനം’: അയോധ്യ പ്രതിഷ്ഠാ ചടങ്ങിന്‍റെ പേരിൽ സൈബർ തട്ടിപ്പ്

Play all audios:


ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തട്ടിപ്പ് വാഗ്ദാനങ്ങളുമായി ഭക്തരെ കബളിപ്പിക്കാൻ നീക്കം. പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാമെന്നും പ്രതിഷ്ഠാദിനത്തിൽ ആദ്യ വിഐപി ദർശനത്തിന്


അവസരം നൽകാമെന്നും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. എന്നാല്‍ പ്രസാദവിതരണവും ദർശന ബുക്കിങ്ങും ഓൺലൈനായി നടത്തുന്നില്ലെന്ന് സംഘാടകർ അറിയിച്ചു. ധനസമാഹരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും


അവർ വ്യക്തമാക്കി. ‘റാം ജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ’ എന്ന പേരിലുള്ള മൊബൈൽ ആപ് വഴിയാണ് സൈബർ തട്ടിപ്പ്. ഇതിനു പിന്നാലെ ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്ന് ഛത്തീസ്ഗഡിലെ ബിലാസ്പുർ പൊലീസ്


മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ പൊലീസിനെ വിവരം അറിയിക്കണമെന്നും പ്രതിഷ്ഠാചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വ്യക്തികൾക്കു മാത്രമാണ് പ്രവേശനമെന്നും പൊലീസ് അറിയിച്ചു. English


Summary: FRAUDULENT APP PROMISES VIP ENTRY TO AYODHYA'S LORD RAM CONSECRATION CEREMONY, POLICE ISSUES ALERT