സ്വപ്നദ്വീപിൽ മുയലുകൾ കുഴിച്ചെടുത്ത മഹാനിധി; 9000 വർഷം പഴക്കമുള്ള ചരിത്രശേഷിപ്പുകൾ!

സ്വപ്നദ്വീപിൽ മുയലുകൾ കുഴിച്ചെടുത്ത മഹാനിധി; 9000 വർഷം പഴക്കമുള്ള ചരിത്രശേഷിപ്പുകൾ!

Play all audios:


ബ്രിട്ടിഷ് ദ്വീപായ ഡ്രീം ഐലൻഡിൽ മുയലുകൾ 9000 വർഷം പഴക്കമുള്ള ചരിത്രവസ്തുക്കൾ കുഴിച്ചെടുത്തു. വളരെയേറെ അക്കാദമിക മൂല്യമുള്ള ഈ കണ്ടെത്തൽ ബ്രിട്ടിഷ് ചരിത്രത്തെക്കുറിച്ചുള്ള ധാരണകളെ തന്നെ


തിരുത്തിക്കുറിക്കുന്നവയാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. 9000 വർഷം പഴക്കമുള്ള ഒരു ശിലായുഗ പണിയായുധവും കുറേ മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളുമാണ് മുയലുകൾ കാരണം ഗവേഷകർക്കു കിട്ടിയത്. ബ്രിട്ടന്റെ ഭാഗമായ


വെയിൽസിന്റെ തെക്കുപടിഞ്ഞാറൻ മേഖലയായ പെബ്രോക്ക്ഷയറിന്റെ തീരത്തു നിന്ന് മൂന്ന് കിലോമീറ്റർ മാറിയുള്ള സ്കോക്ഹോം ദ്വീപിലാണ് ആശ്ചര്യജനകമായ ഈ സംഭവം നടന്നത്. രമണീയമായ പ്രകൃതിഭംഗിയുള്ളതിനാൽ


സ്വപ്നദ്വീപ് അഥവാ ഡ്രീം ഐലൻഡ് എന്നും സ്കോക്ഹോം അറിയപ്പെടാറുണ്ട്. മധ്യകാലഘട്ടത്തിൽ ആൾപ്പാർപ്പില്ലാതെ കിടന്ന ദ്വീപ് 1324ൽ പല ബ്രിട്ടിഷ് ചെറുദ്വീപുകളെയും പോലെ ഒരു മുയൽവളർത്തൽ കേന്ദ്രമായി മാറി.


1693ലാണ് ഇവിടെ ആദ്യമായി ഒരു വീടു വരുന്നത്. പിൽക്കാലത്ത് 1713ൽ ബ്രിട്ടനിലെ ഫിലിപ് കുടുംബത്തിന്റെ ഉടമസ്ഥതതയിലെത്തിയ ഈ ദ്വീപ് 1740ൽ ഡേലെ കാസിൽ എസ്റ്റേറ്റിന്റെ ഭാഗമായി. 1927ൽ റൊണാൾഡ് ലോക്ക്‌ലി


എന്ന പ്രകൃതിസ്നേഹി വിലയ്ക്കു വാങ്ങിയ ഡ്രീം ഐലൻഡ് പിൽക്കാലത്ത് വെയിൽസ് വന്യജീവി വകുപ്പിന്റെ അധീനതയിലെത്തുകയായിരുന്നു. പഴയകാലത്ത് ഫാമിന്റെ ഭാഗമായി ഇവിടെയെത്തിയ മുയലുകളുടെ പരമ്പര പിന്നീട്


കാട്ടുമുയലുകളായി മാറി. ഇത്തരത്തിൽ പെട്ട ഒരുകൂട്ടം കാട്ടുമുയലുകൾ മാളമൊരുക്കുന്നതിനായി കുഴിച്ചപ്പോഴാണ് ചരിത്രവസ്തുക്കൾ പുറത്തു വന്നത്. ദ്വീപിലെ ഫോറസ്റ്റ് വാർഡൻമാരായ റിച്ചഡ് ബ്രൗണും ഗിസലെ


ഈഗിളും സ്ഥിരമായി നടത്തുന്ന പരിശോധനയ്ക്കിടെ ഇതു കണ്ടെത്തുകയായിരുന്നു.ആദ്യം സംഭവമെന്തെന്ന് ഇരുവർക്കും മനസ്സിലായില്ല. തുടർന്ന് ടോബി ഡ്രൈവർ എന്ന ചരിത്രഗവേഷകന് ഇതിന്റെ ചിത്രങ്ങൾ ഇവർ മെയിൽ ചെയ്തു


കൊടുത്തു. തുടർന്ന് ടോബി, പുരാവസ്തു വിദഗ്ധനായ ആൻഡ്രൂ ഡേവിഡ് എന്ന മറ്റൊരു വിദഗ്ധനുമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകളുടെ ചരിത്രപരമായ പ്രാധാന്യവും പഴക്കവും നിർണയിക്കപ്പെട്ടത്. ദ്വീപിൽ നിന്നു


കണ്ടെടുത്ത പണിയായുധം ‘ബിവൽഡ് പെബിൾ’ എന്ന സാമഗ്രിയാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. കട്ടിത്തോടുള്ള സമുദ്രജീവികളെയും മറ്റും പാചകം ചെയ്ത ശേഷം തോട് ഉടച്ചു മാംസം ഭക്ഷിക്കാനായി ആദിമകാല മനുഷ്യർ


ഉപയോഗിച്ചതാകാം ഇത്. ഇത്തരം ഉപകരണങ്ങൾ ബ്രിട്ടനിൽ മറ്റു പലയിടത്തും നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ഡ്രീം ഐലൻഡിൽ നിന്ന് ഇതാദ്യമായാണ്. 1324നു മുൻപ് ദ്വീപിൽ ആൾപ്പാർപ്പില്ലായിരുന്നു എന്ന


ഗവേഷകരുടെ ധാരണ പൊളിക്കുന്ന തെളിവുകളാണ് മുയലുകൾ കണ്ടെടുത്തത്.കൂടെയുള്ള മൺപാത്ര അവശിഷ്ടങ്ങൾ കേരളത്തിലെ നന്നങ്ങാടികൾ പോലെ മരിച്ചവരുടെ ശരീരം അടക്കാനുള്ള പാത്രങ്ങളുടെ ബാക്കിയാണെന്നും ശാസ്ത്രജ്ഞർ


അഭിപ്രായപ്പെടുന്നു. 260 ഏക്കർ ചുറ്റളവുള്ള ഈ ചെറുദ്വീപ് ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു പരിസ്ഥിതി കേന്ദ്രമാണ്. രണ്ട് ഫോറസ്റ്റ് വാർഡൻമാർ ഒഴിച്ചാൽ മനുഷ്യവാസം ഇവിടെ തീരെയില്ല. വിവിധതരം


കടൽപക്ഷികളുടെ പ്രജനനമേഖല കൂടിയായ ദ്വീപിൽ 1933 മുതൽ ഒരു പക്ഷിസൗഹാർദ പാർക്ക് പ്രവർത്തിച്ചു വരുന്നുണ്ട്. English Summary: Down the Rabbit Hole: Bunnies in Wales Dig Up Treasure of


9,000-Year-old Artifacts